Friday, May 3, 2024
-Advertisements-
INTERNATIONAL NEWSകൊറോണയെക്കാൾ വലിയ മാരക വൈറസ് വരുമെന്ന് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞൻ

കൊറോണയെക്കാൾ വലിയ മാരക വൈറസ് വരുമെന്ന് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞൻ

chanakya news
-Advertisements-

കൊറോണയെക്കാൾ കൂടുതൽ മനുഷ്യരാശിക്ക് ഭീതി പരത്തി കൊണ്ടുള്ള വൈറസുകൾ വരുന്നുണ്ടെന്നു അമേരിക്കൻ ശാസ്ത്രഞ്ജന്റെ മുന്നറിയിപ്പ്. ഫാമുകളിൽ ഉല്പാദിപ്പിക്കുന്ന കോഴികളിൽ നിന്നുമാണ് ഈ വൈറസ് മനുഷ്യ ശരീരത്തിലേക്ക് എത്തുകയെന്നും അദ്ദേഹം പറയുന്നു. ഡോ മൈക്കിൾ ഗ്രിഗർ ആണ് ഇക്കാര്യം ഹൗ ടു സർവൈവ് എ പാൻഡമിക് എന്ന പുസ്തകത്തിലൂടെ വിശദമാക്കിയത്. ഭക്ഷണത്തിൽ മാംസം ഉള്പെടുത്തുന്നതിലൂടെയാണ് ഈ രോഗം ആളുകളിലേക്ക് പടരുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ എവിടെ നിന്നാണെന്നോ എങ്ങിനെയാണെന്നോ പോലും അറിയാൻ സാധിക്കില്ല ഈ വൈറസ് പടരുന്നത്. ഇത്തരത്തിൽ വൈറസ് ബാധിച്ച കോഴികളെ 1997 ൽ കൊന്നൊടുക്കിയിരുന്നു.

വൈറസിലെ ഇല്ലാതാക്കാൻ സാധിച്ചില്ലെന്നും സസ്യാഹാരങ്ങൾ കൂടുതലായി പിന്തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. കോഴികളെ ഇടുങ്ങിയ ഇടങ്ങളിൽ വളർത്തുകയും ഇതിലൂടെ ഇവയുടെ വിസർജ്യങ്ങളിലൂടെ അമോണിയയുടെയും മറ്റും അംശം വളരെ കൂടുതലായി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത്തരം സംഭവങ്ങളിലൂടെ കൂടുതലായി വൈറസ് പകരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതിലൂടെ വൈറസ് കൂടുതൽ പകരാൻ സാധ്യതയുണ്ടന്നും അദ്ദേഹം പറയുന്നു. ലോക ജനസംഖ്യയിൽ പകുതിയോളം പേർ ഭൂമിയിൽ നിന്നും തുടച്ചുനീക്കുന്നതിന് പോലും ഇത്തരം വൈറസുകൾ സഹായകമാകുമെന്നും അദ്ദേഹം പുസ്തകത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.

-Advertisements-