Friday, May 3, 2024
-Advertisements-
NATIONAL NEWSകൊറോണയെ നേരിടാൻ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സഹായവുമായി എൺപത്തിരണ്ടുകാരി അമ്മൂമ

കൊറോണയെ നേരിടാൻ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സഹായവുമായി എൺപത്തിരണ്ടുകാരി അമ്മൂമ

chanakya news
-Advertisements-

കൊറോണ വൈറസ് ബാധിച്ചതുമൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാൻ നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യാസമായിരിക്കുകയാണ് സൽഭ ഉസ്കർ എന്ന എൺപത്തിരണ്ടു വയസായ മനുഷ്യസ്നേഹിയായ ഒരു അമ്മൂമ. പെൻഷൻ ക്യാഷ് സ്വരുക്കൂട്ടി വച്ചിരുന്ന ഒരുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതസ്യാസ ഫണ്ടിലേക്ക് നൽകിയത്.

പത്രത്തിൽ കണ്ട സർക്കാരിന്റെ ധനസഹയം അഭ്യർത്ഥിച്ചുകൊണ്ടുള്ള പരസ്യമാണ് ഇത്തരം ഒരു സൽപ്രവർത്തിയ്ക്കു കാരണമായത്. ഇതോടൊപ്പം എല്ലാവർക്കും എത്രയും പെട്ടെന്നു രോഗം ഭേദമാകട്ടെ അതിനു സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്നും പറയുകയുണ്ടായി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഈ അമ്മയെ അഭിനന്ദിക്കുകയും ഇത് സർക്കാരിന് കൊറോണാ വൈറസിനെ നേരിടാൻ എല്ലാവർക്കും പ്രചോദനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

-Advertisements-