Friday, May 3, 2024
-Advertisements-
INTERNATIONAL NEWSകൊറോണ ബാധിച്ച മലയാളി നഴ്സ് മരിച്ചു: ഭർത്താവും മക്കളും ഐസലേഷനിൽ

കൊറോണ ബാധിച്ച മലയാളി നഴ്സ് മരിച്ചു: ഭർത്താവും മക്കളും ഐസലേഷനിൽ

chanakya news
-Advertisements-

കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സ് അയർലൻഡിൽ മരിച്ചു. കോട്ടയം കുറുപ്പന്തറയിൽ ജോർജ്ജ് പോൾ ഇന്റെ ഭാര്യ ബീന എലിസബത്ത് ജോർജ് (55) ആണ് മരിച്ചത്. ഇവരുടെ ഭർത്താവും മക്കളും ഐസുലേഷനിൽ കഴിയുകയാണ്. അയർലൻഡിലെ ദ്രോഗഡ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു മരിച്ച ബീന എലിസബത്ത്.

ക്യാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇവർക്ക് രണ്ടു ദിവസം മുന്നേ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ക്യാൻസർ രോഗത്തെ തുടർന്ന് ഒരുമാസത്തോളമായി ഡ്യൂട്ടിയിൽ നിന്നും അവധിയിലായിരുന്നു. മെഡിക്കൽ വിദ്യാർഥികളായ റോസ്മിയും ആൻമിയുമാണ് മക്കൾ. 15 വർഷത്തോളമായി കുടുംബമായി അയർലൻഡിൽ കഴിയുകയായിരുന്നു. സംസ്കാരം ഐറിഷ് സർക്കാരിന്റെ കൊറോണ പ്രോട്ടോകോൾ പ്രകാരം നടത്തും.

-Advertisements-