Friday, May 3, 2024
-Advertisements-
KERALA NEWSകോവിഡ് 19: സ്കൂളുകളിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാസ്കുകൾ നിർബന്ധമാക്കി

കോവിഡ് 19: സ്കൂളുകളിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാസ്കുകൾ നിർബന്ധമാക്കി

chanakya news
-Advertisements-

അടുത്ത അദ്ധ്യായന വർഷം തുടങ്ങുമ്പോൾ സ്കൂളുകളിൽ അദ്ധ്യാപകരും കുട്ടികളും മാസ്ക് ധരിച്ചു വേണമെത്താനെന്നുള്ള നിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞാലും ഇല്ലാതായെന്നു പറഞ്ഞാലും അദ്ധ്യാപകരും വിദ്യാർത്ഥികളും മാസ്ക് ധരിച്ചു വേണമെത്താനെന്നാണ് നിർദേശം. കൂടാതെ മെയ് 30 നകം കേരളത്തിലെ വിദ്യാർത്ഥികൾക്കും അദ്യാപകർക്കുമായി സൗജ്യന്യമായി മാസ്ക് നിർമ്മിച്ച് നൽകാനും സമഗ്ര ശിക്ഷാ കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരാൾക്ക് രണ്ട് മാസ്കുകൾ വീതമാകും നൽകുക. ഗുണനിലവാരമുള്ള തുണിയിൽ തീർത്ത അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചായിരിക്കും മാസ്കുകൾ നിർമ്മിക്കുക. രണ്ട് മാസ്കുകൾ നൽകുന്നത് കഴുകി ഉണക്കിയ ശേഷം വീണ്ടും ഉപയോഗിക്കുന്നതിനു വേണ്ടിയാണ്. പരുത്തി തുണിയിൽ തീർത്ത മാസ്‌കുകളായിരിക്കും സ്കൂളുകളിൽ വിദ്യാർത്ഥി കൾക്കും അദ്യാപകർക്കുമായി നൽകുക.

-Advertisements-