Friday, May 3, 2024
-Advertisements-
NATIONAL NEWSകോൺഗ്രസ് സഹായം കൊണ്ട് രാജ്യസഭയിൽ പ്രവേശിക്കാൻ വേണ്ടി യെച്ചൂരി

കോൺഗ്രസ് സഹായം കൊണ്ട് രാജ്യസഭയിൽ പ്രവേശിക്കാൻ വേണ്ടി യെച്ചൂരി

chanakya news
-Advertisements-

കൊൽക്കട്ട: സിപിഎം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിൽ പ്രവേശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ബംഗാളിലെ സിപിഐഎം ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്‌. അതിനായി കോൺഗ്രസ് സഹായം തേടുമെന്നും പറയുന്നു. 2005 നും 2017 നും ഇടയിൽ രാജ്യസഭ അംഗം ആയിരുന്ന യെച്ചൂരിക്ക് അതിനായുള്ള മികച്ച റെക്കോർഡ് ഉണ്ടെന്നും അദ്ദേഹത്തെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്യുന്നതിനുവേണ്ടി പാർട്ടി ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്നും സിപിഐഎം ബംഗാളിലെ സംസ്ഥാന നേതാക്കൾ പറയുന്നു.

മോദി സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നതിനു വേണ്ടി തങ്ങൾക്ക് പാർലമെന്റിൽ ശക്തമായ രീതിയിലുള്ള ശബ്ദം ഉണ്ടെന്നും ഇതിനായി സീതാറാം യെച്ചൂരിയെക്കാൾ മികച്ച ഒരാളില്ലെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിനായി കോൺഗ്രസിന് പിന്തുണ ആവശ്യമാണെന്നും, കൂടാതെ യെച്ചൂരി സ്ഥാനാർത്ഥി ആണെങ്കിൽ ഞങ്ങൾക്കും പിന്തുണ ലഭിക്കുമെന്നുള്ള കാര്യത്തിൽ പ്രതീക്ഷയുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

-Advertisements-