ശ്രീനഗർ: ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിലെ ബിജെപി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡണ്ടും ബിജെപി നേതാവുമായ മുഹ്രാജുദ്ധീൻ മല്ലയെ തട്ടിക്കൊണ്ടുപോയി. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മല്ലയെ തട്ടികൊണ്ട് പോയതിനു പിന്നിൽ വിഘടനവാദികളും തീവ്രവാദികളുമാണെന്ന് ബിജെപി ആരോപിച്ചു.
തട്ടിക്കൊണ്ടുപോയവരെ കുറിച്ചുള്ള വിവരം ലഭിച്ചതായാണ് കരുതുന്നത്. അടുത്തിടെയായി ജമ്മുകാശ്മീരിൽ ബിജെപി നേതാക്കൾക്ക് നേരെ ഭീകരരുടെ ആക്രമണം കൂടിവരികയാണ്. ജൂലൈ എട്ടിന് കാശ്മീരിലെ ബന്ദിപൊരയിൽ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയെയും പിതാവിനെയും സഹോദരനെയും തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മല്ലയെയും തട്ടിക്കൊണ്ടു പോയിരിക്കുന്നത്.