Thursday, May 2, 2024
-Advertisements-
KERALA NEWSടോക്കിയോ ഒളിമ്പിക്സ് ; ആദ്യ മത്‌സരത്തിൽ ന്യൂസിലന്റിനെ തകർത്ത് ഇന്ത്യയുടെ ചുണക്കുട്ടികൾ

ടോക്കിയോ ഒളിമ്പിക്സ് ; ആദ്യ മത്‌സരത്തിൽ ന്യൂസിലന്റിനെ തകർത്ത് ഇന്ത്യയുടെ ചുണക്കുട്ടികൾ

chanakya news
-Advertisements-

ടോക്കിയോ ഒളിമ്പിക്സ് ഹോക്കി മത്സരത്തിൽ ന്യൂസിലന്ഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം ആദ്യ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടിയാണ് ഇന്ത്യൻ ടീം വിജയം സ്വന്തമാക്കിയത്. പെനാലിറ്റിയിലൂടെ ലഭിച്ച മൂന്ന് അവസരങ്ങളും ഗോളാക്കി മാറ്റിയാണ് ന്യൂസിലൻഡിനെ ഇന്ത്യ തറ പറ്റിച്ചത്.

വാശിയേറിയ മത്സരത്തിൽ ന്യൂസിലൻഡിന് വേണ്ടി കെയിൻ റസൽ ആദ്യ ഗോൾ നേടി. ആറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോണറിലൂടെയാണ് ഇന്ത്യക്കെതിരെ ന്യൂസിലാൻഡ് ആദ്യ ഗോൾ നേടിയത്. എന്നാൽ അടുത്ത മൂന്ന് മിനിറ്റ് തീരുന്നതിന് മുൻപ് ഇന്ത്യ തിരിച്ചടി നൽകി. രുപീന്ദ്രപാൽ ഇന്ത്യക്ക് വേണ്ടി മറുപടി ഗോൾ നേടി. തുടർന്ന് ഹമൻപ്രീത് രണ്ടാം ഗോളും രുപീന്ദ്രപാൽ മൂന്നാം ഗോളും നേടി.

-Advertisements-