Friday, May 3, 2024
-Advertisements-
TECHNOLOGYനിലവിൽ ടിക് ടോക് ഉള്ളവർക്ക് അകൗണ്ട് നഷ്ടമാകുമോ? സെർവർ യുകെയിലേക്ക് മാറ്റാൻ നീക്കം, വിജയിച്ചാൽ ടിക്...

നിലവിൽ ടിക് ടോക് ഉള്ളവർക്ക് അകൗണ്ട് നഷ്ടമാകുമോ? സെർവർ യുകെയിലേക്ക് മാറ്റാൻ നീക്കം, വിജയിച്ചാൽ ടിക് ടോക് തുടരു

chanakya news
-Advertisements-

ചൈനീസ് നിർമ്മിത സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്, ഹലോ, യു സി ബ്രൌസർ തുടങ്ങിയ കേന്ദ്രസർക്കാർ ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഇത് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നു കാട്ടിയാണ് സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. എന്നാൽ നിരോധനത്തെ മറികടക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങൾ നടത്തുകയാണ് ടിക് ടോക്. ഇതിന്റെ ഭാഗമായിട്ട് ഇന്ത്യയിലുള്ള സെർവർ യു കെ അയർലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറ്റുകയുണ്ടായി. കൂടാതെ ടെംസ് ആൻഡ് കണ്ടിഷനും പുതുക്കിയിട്ടുണ്ട്. ആയതിനാൽ നിലവിൽ ഫോണുകളിൽ ടിക് ടോക് ഉള്ളവർക്ക് ഉപയോഗിക്കാൻ കഴിയും. പുതുയ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയില്ല. എന്നാൽ വിഡിയോ കാണുന്നതിന് കുഴപ്പമില്ല.

പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനായി ടെംസ് ആൻഡ് കണ്ടിഷൻ പ്രകാരമുള്ള നിബന്ധനകൾ ഉണ്ട്. യു കെയുടെ സെർവറിലേക്ക് മാറ്റുന്നത് അംഗീകരിച്ചാൽ ടിക് ടോക് ലഭിക്കുന്നതായിയിരിക്കും. അല്ലെങ്കിൽ അകൗണ്ട് ടെര്മിനേറ്റ് ചെയ്യപ്പെടും. ടിക് ടോക് ഉപയോഗിക്കുന്നവർക്ക് എന്തെങ്കിലും ശിക്ഷ നടപടികൾ ഏർപ്പെടുത്തിയാൽ മാത്രമേ നിയമപരമായി ഉപയോഗം കുറ്റകൃത്യമാകൂ. എന്നാൽ പൗരന്മാരുടെ സുരക്ഷയെ ടിക് ടോക് ബാധിക്കുകയില്ലെന്ന് ടിക് ടോക്കിന്റെ ഇന്ത്യയുടെ തലവൻ നിഖിൽ ഗാന്ധി അറിയിച്ചു.

-Advertisements-