Saturday, May 4, 2024
-Advertisements-
KERALA NEWSപെട്ടിമുടിയിലും കരിപ്പൂരിലും ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രി സ്വീകരിച്ച രണ്ടുതരം നിലപാട് ശരിയായില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

പെട്ടിമുടിയിലും കരിപ്പൂരിലും ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രി സ്വീകരിച്ച രണ്ടുതരം നിലപാട് ശരിയായില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

chanakya news
-Advertisements-

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അസ്വസ്ഥതയും അസഹിഷ്ണതയും അദ്ദേഹത്തെ രക്ഷപ്പെടുത്തില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. മടിയിൽ കനമില്ലാത്തയാൾക്ക് അസഹിഷ്ണുത കാണിക്കേണ്ട കാര്യമില്ലെന്നും എന്തോ അദ്ദേഹത്തിന്റെ മടിയിലുണ്ടെന്നാണ് മാധ്യമങ്ങൾക്കെതിരായുള്ള പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നതെന്നും വി മുരളീധരൻ പറഞ്ഞു. എന്താണെന്നുള്ള കാര്യത്തെക്കുറിച്ച് വരുംദിവസങ്ങളിൽ അന്വേഷണസംഘം കണ്ടെത്തുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായ ദുരന്തത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും തണുപ്പൻ സമീപനമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

റവന്യൂമന്ത്രി പെട്ടിമുടിയിൽ കേവലം മുഖം കാണിക്കൽ മാത്രമാണ് നടത്തിയത്. പെട്ടിമുടിയിലെ ചുമതല ഏതെങ്കിലും മന്ത്രിക്ക് നൽകിയോയെന്നുള്ള കാര്യത്തിലും സംശയമുണ്ടെന്നും വി മുരളീധരൻ വ്യക്തമാക്കി. ഒരേ ദിവസം തന്നെ പെട്ടിമുടിയിലും കരിപ്പൂരിലും ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുസ്ഥലം മാത്രം സന്ദർശിക്കുകയും രണ്ടുതരം നിലപാടാണ് സ്വീകരിച്ചതെന്നും ഇത് ശരിയായില്ലെന്നും വി മുരളീധരൻ ആരോപിച്ചു. കരിപ്പൂരിലേതുപോലെതന്നെ അപകടം നടന്ന മറ്റൊരു സ്ഥലമാണ് മൂന്നാറിലെ രാജമല. അദ്ദേഹം എത്തുമെന്നുള്ള കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയാണ് താൻ പങ്കുവെച്ചതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

-Advertisements-