Friday, May 3, 2024
-Advertisements-
INTERNATIONAL NEWSലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചുകൊണ്ട് അമേരിക്ക: തങ്ങളുടെ അഭ്യർത്ഥനകൾ നടപ്പായില്ലെന്നും പരാതി

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചുകൊണ്ട് അമേരിക്ക: തങ്ങളുടെ അഭ്യർത്ഥനകൾ നടപ്പായില്ലെന്നും പരാതി

chanakya news
-Advertisements-

വാഷിങ്ടൺ: ലോക ആരോഗ്യ സംഘടന യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ലോകാരോഗ്യ സംഘടന യാതൊരു തരത്തിലുമുള്ള നടപടികൾ കൈക്കൊണ്ടിട്ടില്ലെന്നും ആയതിനാൽ തങ്ങൾ ബന്ധം ഉപേക്ഷിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്ക ആവശ്യപ്പെട്ട കാര്യങ്ങൾ നടത്തി കൊടുത്തില്ലെന്നും അമേരിക്കയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ ലോകാരോഗ്യസംഘടന പരാജയപ്പെട്ടുവെന്നും അതുകൊണ്ടുതന്നെ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു, അമേരിക്ക വർഷത്തിൽ 45 കോടി രൂപ ലോകാരോഗ്യ സംഘടനയ്ക്ക് നൽകുകയും എന്നാൽ ചൈന വെറും നാലു കോടി രൂപ മാത്രമാണ് നൽകുന്നത്.

ചൈനയാണ് ലോകാരോഗ്യസംഘടന നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന തുക നിർത്തിവെച്ചു കൊണ്ട് ഇനി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്ന മറ്റു സംഘടനകൾക്ക് നൽകാൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

-Advertisements-