Thursday, May 2, 2024
-Advertisements-
NATIONAL NEWSലോക്ക് ഡൗൺ: അമ്മ 5 കുഞ്ഞുങ്ങളെ പുഴയിൽ എറിഞ്ഞെന്നു മലയാള മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്ത വാർത്ത...

ലോക്ക് ഡൗൺ: അമ്മ 5 കുഞ്ഞുങ്ങളെ പുഴയിൽ എറിഞ്ഞെന്നു മലയാള മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്ത വാർത്ത വ്യാജം: വാർത്ത വിവാദമാകുന്നു

chanakya news
-Advertisements-

ഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പട്ടിണിയിലായത് മൂലം അഞ്ചു മക്കളെ അമ്മ പുഴയിൽ എറിഞ്ഞെന്ന് മലയാള മാധ്യമങ്ങളിൽ വന്ന വാർത്ത വ്യാജമെന്ന് റിപ്പോർട്ട്‌. ഉത്തർപ്രദേശിലെ ബദോഹിയിൽ ജഹാംഗിർബാദ് സ്വദേശിയായ മുപ്പത്തിയാറ് കാരിയായ യുവതിയാണ് കുട്ടികളെ നദിയിൽ എറിഞ്ഞത്. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത് ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനെ തുടർന്നാണ് കുട്ടികളെ നദിയിലേക്ക് എറിഞ്ഞതെന്നായിരുന്നു.

മലയാള മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത് ലോക്ക് ഡൗൺ മൂലം പട്ടിണി സഹിക്കാൻ വയ്യാതെ കുട്ടികളുടെ മാതാവ് പുഴയിലേക്ക് കുട്ടികളെ വലിച്ചെറിയുകയായിരുന്നുവെന്നാണ്. മലയാള മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്ത വർത്തയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രധിഷേധം ഉയരുന്നുണ്ട്. സംഭവത്തിൽ പരാതി നൽകുമെന്നും ബിജെപി നേതൃത്വം പറയുന്നു. കേശവ് പ്രസാദ് (3) ശിവശങ്കർ (6) ആരതി (11) സരസ്വതി (7) മാതേശ്വരി (5) എന്നിവരെയാണ് മാതാവ് നദിയിലേക്ക് എറിഞ്ഞത്. സംഭവത്തിൽ തിരച്ചിൽ തുടരുകയാണെന്നു പോലീസ് സൂപ്രണ്ട് രാം ബദാൻ സിംഗ് പറഞ്ഞു.

രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെടുക്കുകയും മൂന്ന് പേർക്ക് തിരച്ചിൽ ഊർജിതമാക്കിയിട്ടുമുണ്ട്. ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് കുട്ടികളെ പുഴയിൽ എറിഞ്ഞ ശേഷം പ്രതിയും മാതാവുമായ മഞ്ജു യാദവ് തന്നെയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. യുവതിയെ മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി കസ്റ്റഡിയിൽ വിടുകയും ചെയ്തു.

-Advertisements-