Saturday, May 4, 2024
-Advertisements-
ENTERTAINMENTവിവാഹത്തിന് ശേഷം ആദ്യമായിട്ടാണ് പിരിഞ്ഞിരിക്കുന്നത്, റൊൺസൺ ചെയ്യുന്ന കാര്യങ്ങൾ മിസ്സ് ചെയ്യുന്നു ; ബിഗ്‌ബോസ്സ്...

വിവാഹത്തിന് ശേഷം ആദ്യമായിട്ടാണ് പിരിഞ്ഞിരിക്കുന്നത്, റൊൺസൺ ചെയ്യുന്ന കാര്യങ്ങൾ മിസ്സ് ചെയ്യുന്നു ; ബിഗ്‌ബോസ്സ് താരത്തിന്റെ ഭാര്യ പറയുന്നു

chanakya news
-Advertisements-

മിനി സ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും കഴിവ് തെളിയിച്ച താരമാണ് റൊൺസൺ. എഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെയാണ് താരത്തിന്റെ തുടക്കം. പിന്നീട് സീത,അരയന്നങ്ങളുടെ വീട് തുടങ്ങിയ ജനപ്രീയ പരമ്പരകളിൽ അഭിനയിച്ച് മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ചെറുതല്ലാത്ത സ്ഥാനം ഉറപ്പിക്കാൻ താരത്തിന് സാധിച്ചു. മലയാള സിനിമയിൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും തെലുങ്ക് സിനിമയിൽ അഭിനയിച്ച താരം ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസിൽ മത്സരാര്ഥിയായി എത്തിയിരിക്കുകയാണ്.

ബാലതാരമായി ടെലിവിഷൻ പരമ്പരയിലും വിരലിലെണ്ണാവുന്ന സിനിമകളിലും മുഖം കാണിച്ച നീരാജയാണ് റോൺസന്റെ ഭാര്യ. കലാ ജീവിതത്തിന് തിരശീലയിട്ട നീരജ ഇപ്പോൾ ഡോക്ടർ ആയി സേവനമനുഷ്ഠിക്കുകയാണ്. ബിഗ്‌ബോസിൽ മത്സരാർത്ഥിയായ തന്റെ ഭർത്താവിനെ കുറിച്ച് മനസ് തുറക്കുകയാണ് നീരജ.
ronson biggboss

നല്ല ദേഷ്യമുള്ള ഒരാളാണ് റൊൺസൺ എന്നാണ് വിവാഹത്തിന് മുൻപ് താൻ കേട്ടിട്ടുള്ളത്. ഭയങ്കര ടെറർ ആണ് അതിനാൽ കുറച്ച് പേടിക്കണമെന്നും എല്ലാവരും എന്റെ അടുത്ത് പറഞ്ഞിരുന്നു. കല്ല്യാണത്തിന് താൻ സമ്മതം മൂളിയപ്പോൾ ആലോചിച്ചിട്ടാണോ,അറിഞ്ഞിട്ടാണോ എന്ന് അവിടുത്തെ അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞിട്ടും റൊൺസൺ തന്നോട് ദേഷ്യപ്പെട്ടിട്ടില്ലെന്ന് നീരജ പറയുന്നു. ദേഷ്യം വന്നാൽ മുഖമൊക്കെ ഭിത്തിയിൽ ഉരയ്ക്കുമെന്നാണ് റൊൺസൺ നെ കുറിച്ച് കേട്ടിട്ടുള്ളത്. എന്നാൽ എന്റെ അടുത്ത് സോഫ്റ്റ് ആണെന്നും നീരജ പറയുന്നു.

ബിഗ്‌ബോസിൽ വസരം കിട്ടി എന്നറിഞ്ഞപ്പോൾ തനിക്ക് ടെൻഷൻ ഇല്ലായിരുന്നു. പക്ഷെ എഴുനേരമെങ്കിലും ആൾക്ക് ഫുഡ് വേണം. അത് കിട്ടിയില്ലെങ്കിൽ മൂഡ്ഓഫ് ആകുമെങ്കിലും ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആവട്ടെ എന്നാണ് താൻ കരുതുന്നത്. ഫുഡ് കിട്ടില്ലെന്നും,വീട് ക്ളീൻ ചെയ്യേണ്ടി വരുമെന്നും ഡ്രസ് സ്വന്തമായി കഴുകേണ്ടി വരുമെന്നും പറഞ്ഞപ്പോൾ ആൾക്ക് ടെൻഷൻ ഉണ്ടായിരുന്നില്ല. വർക്ക് ഔട്ട് ചെയ്യാൻ പറ്റുമോ പ്രോട്ടീൻ പൌഡർ കിട്ടുമോ എന്നൊക്കെ ആയിരുന്നു ആളുടെ സംശയമമെന്നും നീരജ പറയുന്നു.

എന്നെ സംബന്ധിച്ച് വിവാഹത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം മാറി നിൽക്കുന്നത്. അതിൽ എനിക്ക് വിഷമമുണ്ടെന്നും നീരജ പറയുന്നു. റൊൺസൺ ചെയ്യുന്ന ഒരുപാട് കര്യങ്ങൾ ഉണ്ട് അത് മിസ് ചെയ്യുന്നുണ്ട്. ദിവസങ്ങൾ എണ്ണിയാണ് താൻ കാത്തിരിക്കുന്നതെന്നും, തനിക്ക് പെട്ടെന്ന് പ്രായമായപോലെ ഫീൽ ചെയ്യുകയാണെന്നും നീരജ പറയുന്നു.

-Advertisements-