Saturday, May 4, 2024
-Advertisements-
KERALA NEWSസംസ്ഥാനത്തു ബിവറേജ് ഔട്ട്ലറ്റുകൾ അടച്ചിടുമെന്നു പ്രചരിക്കുന്നത് വ്യാജപ്രചാരണം: സംഭവത്തിൽ നടപടിയെടുക്കുമെന്ന് അധികൃതര്‍

സംസ്ഥാനത്തു ബിവറേജ് ഔട്ട്ലറ്റുകൾ അടച്ചിടുമെന്നു പ്രചരിക്കുന്നത് വ്യാജപ്രചാരണം: സംഭവത്തിൽ നടപടിയെടുക്കുമെന്ന് അധികൃതര്‍

chanakya news
-Advertisements-

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്തു ബിവറേജസ് ഔട്ട്ലറ്റുകൾ അടച്ചിടുമെന്ന തരത്തിലുള്ളത് വ്യാജപ്രചാരണമാണെന്നു ചൂണ്ടികാട്ടി കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ രംഗത്ത്. ഇത്തരത്തിൽ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്നും ബിവറേജസ് കോർപറേഷൻ വ്യക്തമാക്കി.

മാർച്ച്‌ 31 വരെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലറ്റുകൾ അടച്ചിടുമെന്നുള്ള തരത്തിലാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. നിരവധി ആളുകൾ ഇതിനെ സപ്പോർട്ട് ചെയ്തുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാൽ കൊറോണ വൈറസ് സ്ഥിതീകരിച്ച റാന്നി ഭാഗങ്ങളിലുള്ള ചില ബിവറേജസ് മാത്രമാണ് അടച്ചിട്ടുള്ളതെന്നും, സംസ്ഥാന വ്യാപകമായി ഇത്തരമൊരു നടപടി കൈകൊണ്ടിട്ടില്ലെന്നും പ്രചരിക്കുന്ന കാര്യങ്ങൾ തികച്ചും വ്യാജമാണെന്നും കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ എം ഡി സ്പർജൻ കുമാർ വ്യക്തമാക്കി.

-Advertisements-