Saturday, May 18, 2024
-Advertisements-
KERALA NEWSസ്‌കൂളിലേക്ക് പോയ പ്ലസ്‌ടു വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികളെ കാണാതായി

സ്‌കൂളിലേക്ക് പോയ പ്ലസ്‌ടു വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികളെ കാണാതായി

chanakya news
-Advertisements-

കോട്ടയം : സ്‌കൂളിലേക്ക് പോകാനിറങ്ങിയ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി. പാലാ പ്രീമെട്രിക്ക് ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളെയാണ് കാണാതായത്. വാഗമൺ സ്വദേശികളായ ഇരുവരും പ്ലസ്‌ടു വിദ്യാർത്ഥിനികളാണ്.

സ്‌കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെയാണ് സ്‌കൂളിലേക്കിറങ്ങിയ വിദ്യാർത്ഥിനികളെ കാണാതാവുന്നത്. ഹോസ്റ്റലിൽ നിന്നും പെൺകുട്ടികൾ സ്‌കൂളിലേക്ക് പോയിരുന്നു എന്നാൽ സ്‌കൂളിൽ ഇരുവരും എത്തിയിരുന്നില്ല. പെൺകുട്ടികളെ കാണാത്തതിനെ തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ വ്യവരമറിയിക്കുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് പെൺകുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിലെത്തി പോലീസ് പരിശോധന നടത്തി. ഹോസ്റ്റൽ അധികൃതരിൽ നിന്നും മൊഴിയെടുത്തു. പാലാ എസ്‌ഐ അഭിലാഷാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അതേസമയം കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്ന് പോലീസ് കണ്ടെത്തി.

-Advertisements-