കോട്ടയം : കുർബാനയ്ക്കിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും ആനക്കല്ല് സെന്റ് ആന്റണി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയുമായ മിലൻ പോൾ (17) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ആനക്കല്ല് സെന്റ് ആന്റണിസ് പള്ളിയിൽ എത്തിയ മിലൻ കുർബാനയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary : student collapsed and died during mass in kottayam