കോട്ടയം : കാണാക്കാരിയിൽ കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുണ്ടൂക്കാല സ്വദേശി ലിജീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാറകുളത്തിൽ കാർ വീണ് കിടക്കുന്നത് കണ്ട നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാറകുളത്തിൽ വീണ കാർ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. വഴിതെറ്റിവന്ന കാർ പറക്കുളത്തിൽ വീണതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary : body of young man found in a car at kottayam