Friday, May 3, 2024
-Advertisements-
KERALA NEWSസ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്പേസ് പാർക്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധന

സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്പേസ് പാർക്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധന

chanakya news
-Advertisements-

തിരുവനന്തപുരം: സ്വപ്ന സുരേഷ് ജോലിചെയ്തിരുന്ന തിരുവനന്തപുരത്തെ സ്പേസ് പാർക്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് ഇവിടെ ജോലി നേടിയതെന്നുള്ള വാർത്തകൾ നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവിടെ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ ജോലി ലഭിക്കുന്നതിനു വേണ്ടി ഐടി സെക്രട്ടറി ശിവശങ്കറിന്റെ ഭാഗത്തുനിന്നുമുള്ള സഹായം ഉണ്ടായിട്ടുണ്ടോ എന്നുള്ള കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥർ സന്ദർശക രജിസ്റ്ററടക്കം പരിശോധിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്നലെ ശിവശങ്കറിനെ പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എന്നാൽ സ്വപ്ന സുരേഷുമായി അടുത്ത സൗഹൃദം മാത്രമേ തനിക്ക് ഉള്ളുവെന്നാണ് ശിവശങ്കർ മൊഴി നൽകിയത്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സരിത്തിനെ പരിചയപ്പെടുന്നത് സ്വപ്ന വഴിയാണെന്നും ചില പരിപാടികളുടെ സംഘാടനത്തിൽ സരിത്ത് സഹകരിച്ചിട്ടുണ്ടെന്നും ഇവിടെ നിന്നുമാണ് പരിചയപ്പെടുന്നതെന്നാണ് ശിവശങ്കർ വെളിപ്പെടുത്തിയത്. കൂടാതെ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്ന് ശിവശങ്കർ പറഞ്ഞു.

കേസിലെ പ്രതികൾക്ക് മറ്റ് ബിസിനസ് ബന്ധങ്ങൾ ഉണ്ടെന്നുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ കൂടുതൽ പരിശോധനകൾ നടത്തുകയാണ്.

-Advertisements-