Thursday, May 2, 2024
-Advertisements-
KERALA NEWSപീഡനം അസഹ്യമായതോടെ കുട്ടി സ്കൂൾ അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു ; പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീ,ഡനത്തിന് ഇരയാക്കിയ മദ്രസ...

പീഡനം അസഹ്യമായതോടെ കുട്ടി സ്കൂൾ അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു ; പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീ,ഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

chanakya news
-Advertisements-

മലപ്പുറം : പതിമൂന്നുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവി (41) ആണ് അറസ്റ്റിലായത്. വഴിക്കടവ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ പ്രതി നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പീഡനം സഹിക്കാൻ പറ്റാതായതോടെ കുട്ടി തന്റെ അധ്യാപികയോട് വിവരം പറയുകയായിരുന്നു. തുടർന്ന് അധ്യാപിക പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഏഴാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള ഷാക്കിർ മതപഠനത്തിന് ശേഷം ബിരുദം നേടുകയായിരുന്നു. സ്വന്തമായി യൂട്യൂബ് ചാനലുളള പ്രതി യുട്യൂബ് വഴിയാണ് മതപ്രഭാഷണം നടത്തിയിരിക്കുന്നത്. നിരവധിപേർ ഇയാളുടെ മതപ്രഭാഷണം യുട്യൂബ് വഴി കാണാറുണ്ടെന്ന് പോലീസ് പറയുന്നു.

English Summary : 13 year old sexually assaulted madrasa teacher arrested

-Advertisements-