Friday, May 3, 2024
-Advertisements-
KERALA NEWSകുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത് ; വീട്ടുമുറ്റത്ത്...

കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത് ; വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ രണ്ട് വയസുകാരൻ മരിച്ചു

chanakya news
-Advertisements-

മലപ്പുറം : കൊണ്ടോട്ടിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ സ്വദേശികളായ സുഹൈൽ-ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.

കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിയേറ്റതായി സംശയം തോന്നുകയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ ആരോഗ്യനില ഗുരുതരമാവുകയും മരണപ്പെടുകയുമായിരുന്നു.

English Summary : two year old succumbs to snake bite in malappuram

-Advertisements-