Monday, May 20, 2024
-Advertisements-
KERALA NEWSAlappuzha Newsവിശ്വസിച്ച പാർട്ടി വഞ്ചിച്ചു ; വഴി മുടക്കി നാട്ടിയ കൊടി നീക്കം ചെയ്തതിന് പിന്നാലെ 136...

വിശ്വസിച്ച പാർട്ടി വഞ്ചിച്ചു ; വഴി മുടക്കി നാട്ടിയ കൊടി നീക്കം ചെയ്തതിന് പിന്നാലെ 136 പേർ സിപിഎം അനുഭാവികൾ ബിജെപിയിൽ ചേർന്നു

chanakya news
-Advertisements-

ആലപ്പുഴ : ചേർത്തലയിൽ സിപിഎം കൊടി നാട്ടി വഴി തടസപ്പെടുത്തിയതിനെ തുടർന്ന് 136 പേർ സിപിഎം അനുഭാവികൾ ബിജെപിയിൽ ചേർന്നു. ചേർത്തല സ്വദേശി പുരുഷോത്തമനും കുടുംബവും ബന്ധുക്കളും ഉൾപ്പെടെയാണ് കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത്.

പുരുഷോത്തമന്റെ വീട്ടിലേക്കുള്ള വഴിയിൽ സിപിഎം പ്രവർത്തകർ കൊടിമരം നാട്ടുകയും വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. തുടർന്ന് പുരുഷോത്തമൻ പാർട്ടിക്ക് പരാതി നൽകിയെങ്കിലും എട്ട് മാസത്തോളമായി കൊടി മാറ്റാൻ സിപിഎം പ്രവർത്തകരോ നേതൃത്വമോ തയ്യാറായില്ല.

കൊടിമരം നീക്കാത്തതിനെ തുടർന്ന് സ്ത്രീകൾ ഉൾപ്പടെയുള്ളവർ എത്തി കൊടിമരം നീക്കം ചെയ്യുകയായിരിക്കുന്നു. കൊടിമരം പൊളിക്കുന്നതിനിടെ സിപിഎം വാർഡ് മെമ്പർ എത്തി തടയാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ കൊടിമരം പൊളിച്ച് മാറ്റി. പാർട്ടിയിൽ സ്വാധീനമുള്ള ചിലരുടെ പിടിവാശിയെ തുടർന്നാണ് അവിടെ കൊടിമരം സ്ഥാപിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.

കൊടിമരം സ്ഥാപിച്ചതോടെ പുരുഷോത്തമന്റെ വീട് പണിക്ക് സാധനങ്ങൾ എത്തിക്കുവാൻ സാധിക്കാതെ വരികയും വീട് പണി മുടങ്ങുകയും ചെയ്യുന്ന അവസ്ഥയുണ്ടായതായും കുടുംബം പറയുന്നു. വിശ്വസിച്ച പാർട്ടി വഞ്ചിച്ചതിനാലാണ് ബിജെപിയിൽ ചേർന്നതെന്നും കുടുംബം പറയുന്നു.

English Summary : 136 cpim members joinde bjp

-Advertisements-