Wednesday, May 1, 2024
-Advertisements-
KERALA NEWSAlappuzha Newsരാജ്യത്ത് പന്ത്രണ്ട് ശതമാനമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ രണ്ടര ശതമാനമാണ്, കേരളത്തിലെ 46 ശതമാനത്തിൽ അഹങ്കരിക്കരുത് ;...

രാജ്യത്ത് പന്ത്രണ്ട് ശതമാനമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ രണ്ടര ശതമാനമാണ്, കേരളത്തിലെ 46 ശതമാനത്തിൽ അഹങ്കരിക്കരുത് ; വിമർശനവുമായി ജി സുധാകരൻ

chanakya news
-Advertisements-

ആലപ്പുഴ : രാജ്യത്ത് പന്ത്രണ്ട് ശതമാനമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ രണ്ടര ശതമാനമായെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പാർട്ടി നേതൃത്വത്തിലുള്ളവർ പാർട്ടിക്ക് പുറത്തും സ്വീകാര്യരായിരിക്കണമെന്നും ജി സുധാകരൻ പറഞ്ഞു. പോരാട്ട വീര്യം എന്ന എസ് പത്മനാഭപണിക്കരുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് ജി സുധാകരന്റെ പ്രതികരണം.

അഞ്ചാറുപേർ കെട്ടിപിടിച്ചിരുന്നാൽ പാർട്ടി ഉണ്ടാകില്ലെന്നും അങ്ങനെ പാർട്ടി വളരുമെന്ന് ചിലർ കരുതുന്നതായും ജി സുധാകരൻ പറഞ്ഞു. പാർട്ടിക്ക് പുറത്തുള്ളവർണ് നമുക്ക് സ്വീകാര്യരാകുന്നില്ലെങ്കിൽ നിയമ സഭയിലേക്ക് എങ്ങനെ ജയിക്കുമെന്നും ജി സുധാകരൻ ചോദിച്ചു.

മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കുന്ന സ്ഥിതി കണ്ണൂരിൽ എവിടെയെങ്കിലും ഉണ്ടായേക്കാം എന്നാൽ ആലപ്പുഴയിൽ അങ്ങനെ ഇല്ലെന്നും മറ്റുള്ളവർക്ക് കൂടി സ്വീകാര്യനായങ്കിലേ പ്രസ്ഥാനം വളരു എന്നും ജി സുധാകരൻ പറഞ്ഞു. രാജ്യത്ത് പന്ത്രണ്ട് ശതമാനം ഉണ്ടായിരുന്ന കമ്മ്യുണിസ്റ്റ് രണ്ടര ശതമാനമായി കുറഞ്ഞു. കേരളത്തിൽ 47 ശതമാനമുണ്ടെന്ന് കരുതി അംഹങ്കരിച്ച് ഇരിക്കരുതെന്നും ജി സുധാകരൻ പറഞ്ഞു.

English Summary : g sudhakaran about cpm

-Advertisements-