Saturday, May 18, 2024
-Advertisements-
KERALA NEWSപെട്ടെന്ന് ശ്വാസതടസം നേരിടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു ; നീന്തൽ പരിശീലനത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ്...

പെട്ടെന്ന് ശ്വാസതടസം നേരിടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു ; നീന്തൽ പരിശീലനത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

chanakya news
-Advertisements-

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ നീന്തൽ പരിശീലനത്തിനിടെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ്-ബിനു ദമ്പതികളുടെ മകൾ ദ്രുപിത (14) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്. പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കുളത്തിലാണ് അപകടമുണ്ടായത്.

വൈകുന്നേരം അഞ്ച് മണി മുതൽ നീന്തൽ പരിശീലനം നടത്തിയിരുന്ന ദ്രുപിത ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുളത്തിൽ നിന്നും കരയ്ക്ക് കയറുകയായിരുന്നു. ഇതിനിടെ കുഴഞ്ഞ് വീണ ദ്രുപിതയെ തൈക്കാട് സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോത്തൻകോട് എൽവിഎച്എസ് ലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ ദ്രുപിത നാല് വയസുമുതൽ നീന്തൽ പരിശീലനം നടത്തിവരികയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

English Summary : 14 year old girl died during swimming practice

-Advertisements-