Monday, May 20, 2024
-Advertisements-
KERALA NEWSഅമ്മയും സഹോദരിയും ചേർന്നാണ് ശ്യാം കൃഷ്ണയെ ചർച്ചിൽ എത്തിച്ചത് ; മദ്യപാനം നിർത്തുന്നതിനായി കൊണ്ടുവന്ന യുവാവിനെ...

അമ്മയും സഹോദരിയും ചേർന്നാണ് ശ്യാം കൃഷ്ണയെ ചർച്ചിൽ എത്തിച്ചത് ; മദ്യപാനം നിർത്തുന്നതിനായി കൊണ്ടുവന്ന യുവാവിനെ പ്രാർഥനാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

തിരുവനന്തപുരം : മദ്യപാനം നിർത്തുന്നതിനായി കൊണ്ടുവന്ന യുവാവിനെ പ്രാർഥനാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആഴങ്കൽ മേലെ പുത്തൻവീട്ടിൽ ശ്യാം കൃഷ്ണ (35) ആണ് മരിച്ചത്. കാട്ടാക്കട കല്ലാമം ഷാലോം ചർച്ച് പ്രയർ ഹാളിനുള്ളിലാണ് ശ്യാം കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ലേബർ ഓഫീസിലെ ജീവനക്കാരനായ ശ്യാം കൃഷ്ണയെ കഴിഞ്ഞ ദിവസം അമ്മയും സഹോദരിയും ചേർന്നാണ് മദ്യപാനം നിർത്തുന്നതിനായി ചർച്ചിൽ എത്തിച്ചത്. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ ശ്യാം കൃഷ്ണയെ കാണാതാവുകയായിരുന്നു.

തുടർന്ന് അധികൃതർ അന്വേഷണം നടത്തിയെങ്കിലും ശ്യാം കൃഷ്ണയെ കണ്ടെത്താനായില്ല. വെളിയാഴ്ച രാവിലെ ഏഴ് മണിയോടെ ഇയാളെ പ്രാർത്ഥന ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

English Summary : man who brought to stop addiction found dead

-Advertisements-