Tuesday, January 14, 2025
-Advertisements-
KERALA NEWSസുധീഷിനെ സഹദ് രാത്രി വീട്ടിലെത്തി കൂട്ടികൊണ്ട് പോകുകയായിരുന്നു ; ബൈക്ക് അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ ഉപേക്ഷിച്ച്...

സുധീഷിനെ സഹദ് രാത്രി വീട്ടിലെത്തി കൂട്ടികൊണ്ട് പോകുകയായിരുന്നു ; ബൈക്ക് അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ യുവാവ് പിടിയിൽ

chanakya news

പത്തനംതിട്ട : ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ പരിക്കേറ്റ പതിനേഴുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലന്തൂർ സ്വദേശി സുധീഷ് (17) ആണ് മരിച്ചത്. സുധീഷിന്റെ സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ സഹദ് (23) ആണ് അറസ്റ്റിലായത്.

പത്തനംതിട്ട-കോഴഞ്ചേരി റോഡിൽ കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്. രാത്രി സുധീഷിന്റെ വീട്ടിലെത്തിയ സഹദ് സുധീഷിനേയും കൂട്ടി ബൈക്കിൽ കോഴഞ്ചേരിയിലേക്ക് പോകുകയായിരുന്നു. കടയിലേക്ക് പോകുകയായണെന്ന് പറഞ്ഞാണ് സുധീഷിനെയും കൂട്ടി സഹദ് പോയതെന്ന് വീട്ടുകാർ പറയുന്നു.

അപകട സമയത്ത് സഹദ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. സുധീഷ് പുറകിൽ ഇരിക്കുകയായിരുന്നു. കോഴഞ്ചേരി എസ്എൻഡിപി ഹയർസെക്കണ്ടറി സ്കൂളിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയും ബൈക്കിൽ നിന്നും തെറിച്ച് വീണ സുധീഷിന്റെ തല റോഡിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

എന്നാൽ പരിക്കൊന്നും കൂടാതെ രക്ഷപെട്ട സഹദ് സുധീഷിനെ രക്ഷിക്കാൻ ശ്രമിക്കാതെ ബൈക്ക് എടുത്ത് കടന്ന് കളയാൻ ശ്രമിച്ച സഹദിനെ നാട്ടുകാർ ചേർന്ന് തടഞ്ഞ് വെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സഹദ് രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

English Summary : 17 year old died after he was left by his friend after an accident