Sunday, May 19, 2024
-Advertisements-
KERALA NEWSസൈക്കിളിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു,സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

സൈക്കിളിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു,സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

chanakya news
-Advertisements-

ആലപ്പുഴ : ഹരിപ്പാട് ബൈക്ക് സൈക്കിളിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കാർത്തികപ്പള്ളി സ്വദേശി ആകാശ് (22) ആണ് മരിച്ചത്. കാർത്തികപ്പള്ളി കുരിശുംമൂടിന് സമീപത്ത്‌വെച്ചാണ് അപകടമുണ്ടായത്.

ആകാശ് സഞ്ചരിച്ചിരുന്ന ബൈക്ക് സൈക്കിളിൽ ഇടിച്ച് നിയന്ത്രണംവിട്ടതിനെ തുടർന്ന് സമീപത്തെ വെൽഡിങ് വർക്ക്ഷോപ്പിന്റെ മതിലിൽ ഇടിച്ച് തിരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം ബൈക്ക് ഇടിച്ചതിനെ തുടർന്ന് സൈക്കിളിൽ സഞ്ചരിച്ച സ്കൂൾ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കാലിന് പരിക്കേറ്റ അശ്വിൻ മാധവ് (12) നെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

English Summary : 22 year old died in bike accident alappuzha

-Advertisements-