പാലക്കാട് : കല്ലടിക്കോടിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം. ഇടക്കുർശി സ്വദേശി മോഹനൻ (51), മകൾ വർഷ (22) എന്നിവരാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിച്ച കല്ലടിക്കോട് സ്വദേശികളായ വിഷ്ണു (24) നും, സുഹൃത്തിനും പരിക്കേറ്റു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനനേയും മകൾ വർഷയേയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഹനൻ ആശുപത്രിയിൽ കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് വർഷ മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. കല്ലടിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ അച്ഛനും മകൾക്കും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
English Summary : accident death palakkad today