Thursday, May 2, 2024
-Advertisements-
KERALA NEWSതന്റെ പിതാവിനെ യുഡിഎഫ് കൊലപ്പെടുത്തിയതാണെന്ന് ടിപി കൊലക്കേസ് പ്രതി കുഞ്ഞനന്തന്റെ മകൾ

തന്റെ പിതാവിനെ യുഡിഎഫ് കൊലപ്പെടുത്തിയതാണെന്ന് ടിപി കൊലക്കേസ് പ്രതി കുഞ്ഞനന്തന്റെ മകൾ

chanakya news
-Advertisements-

കോഴിക്കോട് : സിപിഎം നേതാവ് കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെഎം ഷാജിക്ക് മറുപടിയുമായി കുഞ്ഞനന്തന്റെ മകൾ ഷബ്‌ന രംഗത്ത്. തന്റെ പിതാവ് മരിച്ചത് കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണെന്നും പിതാവിനെ ചികിത്സ നൽകാതെ യുഡിഎഫ് കൊലപ്പെടുത്തിയതാണെന്നും ഷബ്‌ന പറഞ്ഞു.

അച്ഛന്റ്റെ മരണത്തിൽ ദുരൂഹതയില്ലെന്നും കെഎം ഷാജിയുടെ ആരോപണം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നും ഷബ്‌ന പറഞ്ഞു. യുഡിഎഫ് മനപൂർവം ചികിത്സ വൈകിപ്പിച്ചത് മൂലമാണ് കുഞ്ഞനന്തൻ മരിച്ചത്. യുഡിഎഫ് ഭരണകാലത്താണ് ചികിത്സ ലഭിക്കാത്തത്. എൽഡിഎഫ് ഭരണത്തിൽ എത്തിയപ്പോഴേക്കും രോഗം മൂർച്ഛിച്ചെന്നും ഷബ്‌ന പറഞ്ഞു.

ടിപി വധക്കേസ് പ്രതിയായ കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധയേറ്റ് ജയിലിൽ കൊല്ലപ്പെട്ടതാണെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി ആരോപിച്ചതിന് പിന്നാലെയാണ് ആരോപണം തള്ളി കുഞ്ഞനന്തന്റെ മകൾ രംഗത്തെത്തിയത്.

English Summary : tp murder case accused pk kunjananthan was killed by food poisoning

-Advertisements-