Thursday, May 2, 2024
-Advertisements-
NATIONAL NEWSകൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിൽ രാജ്യം തോൽക്കില്ല, നമ്മൾ ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിൽ രാജ്യം തോൽക്കില്ല, നമ്മൾ ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

chanakya news
-Advertisements-

ഡൽഹി: കൊറോണ വൈറസിൽ നിന്നും രാജ്യം കരകയറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ നാലുമാസമായി കൊറോണ വൈറസിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് മൂലം ലോകത്തിന് മൂന്നു ലക്ഷത്തിലധികം ആളുകളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും. ഒരു ഒറ്റ വൈറസ് ലോകത്തെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ തളരുകയില്ലന്നും ഈ യുദ്ധത്തിൽ സ്വയം സംരക്ഷിച്ചു മുന്നോട്ട് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മഹാമാരി ഇന്ത്യയ്ക്ക് വലിയൊരു സന്ദേശം നൽകുകയാണെന്നും ഇന്ത്യയ്ക്ക് മികച്ച രീതിയിലുള്ള മുന്നേറ്റമുണ്ടാക്കാനാകുമെന്നു ലോകം വിശ്വസിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യം സ്വയം പര്യാപ്തതയിലെത്തണമെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെ ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. കൊറോണ വൈറസ് ഇന്ത്യയിൽ വ്യാപിക്കുമ്പോൾ പി പി ഇ കിറ്റുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷകണക്കിന് പി പി ഇ കിറ്റുകൾ നിർമ്മിക്കുകയും എൻ എസ് 95 മാസ്കുകൾ നിർമ്മിക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ നൽകിയ മരുന്ന് ലോകത്തിനു രക്ഷയായി മാറിയെന്നും അതുപോലെ തന്നെ ലോകത്തിന് യോഗ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യൻ സംഭാവനയായി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി 20 ലക്ഷം കോടി രൂപയുടെ കൊറോണ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ കർഷകർക്കും തൊഴിലാളികൾക്കും ചെറുകിട മേഖലയിൽ ജോലി ചെയ്യുന്നവർക്കും സഹായങ്ങൾ ലഭ്യമാവും. പാക്കേജ് സംബന്ധിച്ചുള്ള കാര്യങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ നാളെ വിശദീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ നാലാം ഘട്ട ലോക്ക് ഡൗൺ ഉണ്ടാകുമെന്നുള്ള സൂചനയും പ്രധാനമന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടുള്ള പ്രഖ്യാപനം മെയ് 18 ന് മുൻപ് ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

-Advertisements-