Wednesday, May 1, 2024
-Advertisements-
INTERNATIONAL NEWSമന്ത്രിമാർ പറഞ്ഞത് മാലിദ്വീപ് ജനതയുടെ അഭിപ്രായമല്ല, ബഹിഷ്കരണ പ്രചാരണം അവസാനിപ്പിക്കണം ; ഇന്ത്യയോട് മാപ്പ് പറഞ്ഞ്...

മന്ത്രിമാർ പറഞ്ഞത് മാലിദ്വീപ് ജനതയുടെ അഭിപ്രായമല്ല, ബഹിഷ്കരണ പ്രചാരണം അവസാനിപ്പിക്കണം ; ഇന്ത്യയോട് മാപ്പ് പറഞ്ഞ് മാലിദ്വീപ് എംപി ഇവ അബ്ദുള്ള

chanakya news
-Advertisements-

ഇന്ത്യക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നടത്തിയ അധിക്ഷേപ പരാമർശത്തിനെ തുടർന്ന് ഇന്ത്യ നിലപാട് കടുപ്പിച്ചതൊടെ മാപ്പ് അപേക്ഷയുമായി മാലിദ്വീപ് മുൻ ഡെപ്യുട്ടി സ്പീക്കർ രംഗത്ത്. ഇന്ത്യക്കെതിരെ മന്ത്രിമാർ നടത്തിയ പ്രസ്താവന ലജ്ജാകരവും വംശീയവുമാണെന്ന് മുൻ ഡെപ്യുട്ടി സ്പീക്കർ ഇവ അബ്ദുള്ള. സംഭവത്തിൽ മാപ്പ് പറയുന്നതായും മാലിദ്വീപിനെതിരായ ബഹിഷ്കരണ പ്രചാരണം അവസാനിപ്പിക്കണെമന്നും ഇവ അബ്ദുള്ള അഭ്യർത്ഥിച്ചു.

ഇന്ത്യക്കാരുടെ രോഷം മനസിലാക്കുന്നു. അത് ന്യായമാണെന്നും സിറ്റിംഗ് എംപി കൂടിയായ ഇവ അബ്ദുള്ള പറഞ്ഞു. മന്ത്രിമാർ നടത്തിയ അഭിപ്രായങ്ങൾ അതിരുകടന്നതാണെന്നും അതൊരിക്കലും മാലിദ്വീപ് ജനതയുടെ അഭിപ്രായമല്ലെന്നും നാണംകെട്ട അഭിപ്രായങ്ങൾക്ക് ഇന്ത്യയിലെ ജനങ്ങളോട് വ്യക്തിപരമായി മാപ്പ് ചോദിക്കാൻ താൻ ആഗ്രഹിക്കുന്നതായും ഇവ അബ്ദുള്ള വ്യക്തമാക്കി.

ബോയ്‌കോട്ട് ക്യാമ്പയിനുകൾ അവസാനിപ്പിച്ച് അവധി ആഘോഷിക്കാൻ മാലിദ്വീപിലേക്ക് വരണമെന്നും ഇവ അബ്ദുള്ള അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി ലക്ഷദ്വീപിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് മാലിദ്വീപ് മന്ത്രിമാർ ഇന്ത്യക്കെതിരെ പരാമർശം നടത്തിയത്. സംഭവത്തിൽ ഇന്ത്യ മാലിദ്വീപ് ഹൈ കമ്മീഷണറെ അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യക്കെതിരെ പരാമർശം നടത്തിയ മൂന്ന് മന്ത്രിമാരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

English Summary : please end boycott campaign maldives mp eva abdulla pleads

-Advertisements-