Wednesday, May 1, 2024
-Advertisements-
NATIONAL NEWSരാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 22252 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു: 467 പേർ മരണപ്പെട്ടു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 22252 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു: 467 പേർ മരണപ്പെട്ടു

chanakya news
-Advertisements-

ഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 7 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22252 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കൂടാതെ 467 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 719665 ആയി ഉയർന്നു. 439948 പേർ രോഗ മുക്തരാവുകയും ചെയ്തിട്ടുണ്ട്. 20160 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് വൈറസ് റിപ്പോർട്ട് ചെയ്തതും മരണസംഖ്യ ഉയർന്നതും മഹാരാഷ്ട്രയിലാണ്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് മഹാരാഷ്ട്രയിൽ ഇതുവരെ 211987 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 9026 പേർ മരണപ്പെട്ടിട്ടുണ്ട്. 115262 പേർ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. കൂടാതെ കോവിഡ് വൈറസുകളുടെ എണ്ണത്തിൽ ഇന്ത്യയിൽ രണ്ടും മൂന്നും സ്ഥാനത്ത് തമിഴ്നാട് ഡൽഹിയുമാണ്. തമിഴ്നാട്ടിൽ114978 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 66571 പേർ രോഗമുക്തരാകുക യും 1571 പേർക്ക് കൊവിഡ് വൈറസ് മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

-Advertisements-