Tuesday, May 21, 2024
-Advertisements-
KERALA NEWSപഠനം തുടരാൻ അനുവദിക്കണം ; ആറു വയസുകാരിയെ തട്ടികൊണ്ട് പോയ സംഘത്തിലെ മൂന്നാം പ്രതി അനുപമയുടെ...

പഠനം തുടരാൻ അനുവദിക്കണം ; ആറു വയസുകാരിയെ തട്ടികൊണ്ട് പോയ സംഘത്തിലെ മൂന്നാം പ്രതി അനുപമയുടെ ആവിശ്യം കോടതി തള്ളി

chanakya news
-Advertisements-

കൊല്ലം : ഓയൂരിൽ കുട്ടിയെ തട്ടികൊണ്ട് പോയ പ്രതികളിലൊരാളായ അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പഠനം തുടരാൻ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് നൽകിയ ഹർജിയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി തള്ളിയത്. കേസിലെ മൂന്നാം പ്രതിയായ അനുപമയ്‌ക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.

ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് അംഗീകരിച്ച കോടതി അനുപമയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ കെആർ പത്മകുമാർ (51) രണ്ടാം പ്രതിയായ അനിത കുമാരി (39) എന്നിവരുടെ മകളാണ് അനുപമ. അതേസമയം കേസിലെ ആദ്യ രണ്ട് പ്രതികളും ജാമ്യത്തിന് ഇതുവരെ ശ്രമിച്ചിട്ടില്ല.

കഴിഞ്ഞ നവംബറിലാണ് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആറു വയസുകാരിയെ തടഞ്ഞ് നിർത്തി കാറിൽ തട്ടികൊണ്ട് പോയത്. തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ദിവസങ്ങൾക്ക് ശേഷം കുട്ടിയെ കൊല്ലം ആശ്രമ മൈതാനത്ത് ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

English Summary : kollam child abduction case court denied anupama pathman bail

-Advertisements-