ആലപ്പുഴ: രാഷ്ട്രീയ പ്രവർത്തകർക്ക് ജനപ്രതിനിധി ആകുന്നതിനു വേണ്ടിയുള്ള പ്രായപരിധി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവും ചെങ്ങന്നൂർ എംഎൽഎയുമായ സജി ചെറിയാൻ. രാഷ്ട്രീയ പ്രവർത്തകർക്ക് ജനപ്രതിനിധികൾ ആക്കുന്നതിനുവേണ്ടി പ്രായം ഉറപ്പാക്കണമെന്നും അവർക്ക് പൊതുപ്രവർത്തനം എത്രനാൾ വരെ തുടരാമെന്നുമാണ് എംഎൽഎയുടെ നിർദ്ദേശം. അദ്ദേഹം ഇതുസംബന്ധിച്ചുള്ള കാര്യം ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം…
രാഷ്ട്രീയ പ്രവർത്തകർക്കും,,, ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണം.. എന്നാൽ അവർക്ക് പൊതുപ്രവർത്തനം എത്ര കാലം വരെയും തുടരാം.. അങ്ങനെയെങ്കിൽ നാമൊക്കെ തന്നെ മാതൃകയാകണം.. ഒരു പൊതു തീരുമാനം വരുത്താൻ എൻ്റെ പാർട്ടി ആദ്യം തന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം .. എല്ലാ പാർട്ടികളും ഇത് പരിഗണിക്കണം എൻ്റെ അഭിപ്രായം 55 വയസ്സ്,,, അത് എൻ്റെ പ്രായം കൊണ്ടു തന്നെയായതു തന്നെ.. പുതിയ തലമുറ വരട്ടെ..