ഭർത്താവ് തന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടുകയാണെണെന്നും ആയതിനാൽ തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവതി രംഗത്ത്. സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുന്ന തന്നോട് ഭർത്താവ് വഴക്ക് ഇടുന്നില്ലെന്നും തനിക്ക് വിവാഹ മോചനം വേണമെന്നുള്ള ആവശ്യവുമായാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്.
ഭർത്താവ് തന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുകയാണ്. എനിക്ക് സഹിക്കാനാവുന്നില്ലന്നും 18 മാസത്തെ ഭർത്താവിനൊപ്പമുള്ള സ്നേഹം സഹിക്കാനാവാതെ യുവതി ശരിയത്ത് കോടതിക്ക് മുമ്പാകെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. തന്നോട് ഭർത്താവ് ദേഷ്യപ്പെടുകയും തകർക്കുകയും താൻ നടത്തുന്ന പരാമർശങ്ങളിൽ അസ്വസ്ഥമാക്കുകയും ഉണ്ടാക്കുന്നില്ല. വീട്ടുജോലികളിൽ സഹായിക്കുകയും തന്നോടൊപ്പം ഭക്ഷണം പാചകം ചെയ്യുകയും ചെയ്യുന്നുണ്ട്.
തന്നോടൊപ്പം യോജിച്ച നിൽക്കുന്ന ഭർത്താവുമായുള്ള ജീവിതം തനിക്ക് വേണ്ടെന്ന് എതിർക്കുന്ന ആളു വേണമെന്നാണ് യുവതി കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്. ഭാര്യയെ താൻ ഒരുപാട് സ്നേഹിക്കുമെന്നും എപ്പോഴും അവൾ സന്തോഷവതിയായി ആയിരിക്കണമെന്നും ആയതിനാൽ ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ടന്നാണ് ഭർത്താവ് കോടതിയിൽ പറഞ്ഞത്. യുവതിയുടെ ആവശ്യം കോടതി വിലയിരുത്തി ഹർജി തള്ളിക്കളയുകയായിരുന്നു. യുവതി പ്രാദേശിക ഭരണ സമിതിക്ക് മുന്നിൽ തന്റെ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും വിഷയത്തിൽ തീരുമാനം കൈക്കൊള്ളാൻ കഴിയില്ലെന്ന് അവരും അറിയിക്കുകയായിരുന്നു.