Saturday, May 4, 2024
-Advertisements-
NATIONAL NEWSഓൺലൈൻ വഴി 2500 രൂപയുടെ ചുരിദാർ വാങ്ങിയ പെൺകുട്ടിക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ

ഓൺലൈൻ വഴി 2500 രൂപയുടെ ചുരിദാർ വാങ്ങിയ പെൺകുട്ടിക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ

chanakya news
-Advertisements-

ഓൺലൈൻ വസ്ത്ര വ്യാപാര അപ്ലിക്കേഷനിലൂടെ ചുരിദാർ ഓർഡർ ചെയ്ത പെൺകുട്ടിക്ക് നഷ്ടമായത് 90000 രൂപ. അഞ്ചുകല്ലുംമൂട് സ്വദേശിനിയായ പെൺകുട്ടി ഓൺലൈനിലൂടെ 2500 രൂപ വിലയുള്ള ചുരിദാർ ഓർഡർ ചെയ്യുകയായിരുന്നു. ഓർഡർ ചെയ്‌ത സാധനം കയ്യിൽ കിട്ടിയപ്പോൾ അത് ഉപയോഗശൂന്യമായിരുന്നു. അത് തിരികെ നൽകിയിട്ടും പണം തിരികെ ലഭിക്കാതെ വന്നപ്പോൾ വെബ്‌സൈറ്റിൽ കണ്ട കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചു അന്വേഷിച്ചപ്പോൾ പണം തിരികെ നൽകാൻ എന്ന വ്യാജേനെ പെൺകുട്ടിയോട് എടിഎം കാർഡ് നമ്പർ ആവശ്യപ്പെട്ടു.

പെൺകുട്ടി ചേട്ടന്റെ കാർഡ് നമ്പർ നൽകി. എന്നാൽ അതിൽ ക്യാഷ് ഇല്ല എന്നറിഞ്ഞതോടെ വേറെ കാർഡ് നമ്പർ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് പെൺകുട്ടി അച്ഛന്റെ കാർഡ് നമ്പർ കൊടുക്കുകയും അതിലേക്ക് വന്നുകൊണ്ടിരുന്ന ഒ റ്റി പി ആവശ്യപെട്ടതനുസരിച്ചു പറഞ്ഞു കൊടുക്കുകയും ചെയ്തു. എന്നാൽ മുടക്കിയ പണത്തോടൊപ്പം 90000 രൂപയിലധികം നഷ്ടമാവുകയും ചെയ്‌തു. തട്ടിപ്പ് മനസിലായതോടെ പെൺകുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് സംഘം വിളിച്ചിരിക്കുന്നത് ജാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുള്ള സിം കാർഡ് ഉപയോഗിച്ചാണെന്നു വ്യക്തമായി. വെസ്റ്റ് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

-Advertisements-