Saturday, May 18, 2024
-Advertisements-
KERALA NEWSഭാര്യ ആശുപത്രിയിൽ ചികിത്സയിൽ ; മെഡിക്കൽ കോളേജിൽ സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

ഭാര്യ ആശുപത്രിയിൽ ചികിത്സയിൽ ; മെഡിക്കൽ കോളേജിൽ സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പതിനാറുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബോംബൈ ഷമീർ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പതിനാറുകാരിയാണ് പീഡന ശ്രമത്തിന് ഇരയായത്. പെൺകുട്ടിയെ രാത്രി ഭീഷണിപ്പെടുത്തി ഓട്ടോയിൽ കയറ്റികൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

അതേസമയം ഷമീറിന്റെ ഭാര്യ മെഡിക്കൽ കോളേജിന് സമീപത്തുള്ള മറ്റൊരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട ഷമീറിനെ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണാനെത്തിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary : A young man who tried to molest a 16-year-old girl was arrested

-Advertisements-