Saturday, May 4, 2024
-Advertisements-
ENTERTAINMENTCinemaഏറെ നാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ; സിനിമ സീരിയൽ താരം കൈലാസ് നാഥ്‌...

ഏറെ നാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ; സിനിമ സീരിയൽ താരം കൈലാസ് നാഥ്‌ അന്തരിച്ചു

chanakya news
-Advertisements-

കൊച്ചി : സിനിമ സീരിയൽ താരം കൈലാസ് നാഥ് (65) അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മിന്നുകെട്ട്, പ്രണയം, എന്റെ മാനസപുത്രി, മനസ്സറിയാതെ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു.

സേതുരാമയ്യർ സിബിഐ എന്ന മമ്മുട്ടി ചിത്രത്തിൽ സ്വാമിയായി വേഷമിട്ടിരുന്നു. കൂടാതെ നിരവധി സിനിമകളിൽ കൈലാസ് നാഥ് അഭിനയിച്ചിട്ടുണ്ട്. ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ പഠിച്ചിറങ്ങിയ കൈലാസ് നാഥ് 1977 ൽ പുറത്തിറങ്ങിയ സംഗമം എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതം ആരംഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.

English Summary : actor kailas nath passed away

-Advertisements-