ഒരുകാലത്ത് മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങിയ താരമാണ് രസിക എന്നറിയപ്പെടുന്ന സംഗീത. പൂഞ്ചോലൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സംഗീത അഭിനയ ജീവിതം ആരംഭിച്ചത്. എന്നാൽ ആദ്യമായി അഭിനയിച്ച ചിത്രം റിലീസ് ആയിരുന്നില്ല. പിന്നീട് സുരേഷ്‌ഗോപി നായകനായ ഗംഗോത്രി എന്ന മലയാളചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഗംഗോത്രിക്ക് ശേഷം എഴുപുന്നതരകൻ, സമ്മർ ഇൻ ബാദ്‌ലഹേം,ശ്രദ്ധ,വര്ണക്കാഴ്ചകൾ,ഇങ്ങനെ ഒരു നിലാപക്ഷി തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ചു.
സിനിമയിൽ സജീവമായിരുന്ന കാലത്തുണ്ടായ അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. ചില സിനിമകളിൽ ഒട്ടും താൽപ്പര്യം ഇല്ലാതെ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. ഒരിക്കൽ ഒരു സംവിധായകൻ തന്നോട് ഒരു ചിത്രത്തിന്റെ കഥ പറഞ്ഞു. അതിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കഥ കേട്ടപ്പോൾ തനിക്ക് ഇഷ്ടപ്പെട്ടെങ്കിലും ആ കഥാപാത്രത്തെ താൻ നിരസിച്ചു.
ആ കഥാപാത്രം ചെയ്യാൻ പരിമിതികൾ ഉണ്ടായതിനാലാണ് നിരസിച്ചത്. ഭർത്താവിന് ഉറക്ക ഗുളിക നൽകിയ ശേഷം ഭർത്താവിന്റെ സഹോദരനുമായി കിടക്ക പങ്കിടുന്ന സ്ത്രീയുടെ റോളായിരുന്നു താൻ ചെയ്യേണ്ടി ഇരുന്നത്. പക്ഷെ ആ സീൻ ഓർത്തപ്പോൾ തന്നെ ഞെട്ടിപ്പോയെന്ന് താരം പറയുന്നു. എന്നാൽ സമൂഹത്തിന് ബോധവൽക്കരണമാകുന്ന സിനിമയാണെന്ന കാരണത്താൽ താൻ അഭിനയിക്കാൻ തയ്യാറായെന്നും സംഗീത പറയുന്നു.
കിടപ്പറ രംഗമായതിനാൽ ശരീര പ്രദർശനം വേണ്ടി വരുമെന്ന് സംവിധായകൻ തന്നോട് പറഞ്ഞപ്പോൾ ഈ വേഷം താൻ ചെയ്യണമെങ്കിൽ ശരീര പ്രദർശനം ഉണ്ടാവില്ലെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. ഒടുവിൽ സംവിധായകൻ അതിന് സമ്മതിക്കുകയായിരുന്നെന്നും താരം പറയുന്നു. സിനിമ റിലീസ് അയശേഷമാണ് താൻ കാണുന്നത്. പരാജയപ്പെടുമെന്ന് കരുതിയ സിനിമ വലിയ വിജയമായിരുന്നെന്നും താരം പറയുന്നു.
English Summary : actress sangeetha about life