Saturday, May 4, 2024
-Advertisements-
ENTERTAINMENTCinemaഅമ്മയുടെ സംസാരം ശല്യമാകുന്നെന്ന് പറയും, പണ്ടൊന്നും കുട്ടികൾ അങ്ങനെ ആയിരുന്നില്ല ; മക്കളെ കുറിച്ച് നടി...

അമ്മയുടെ സംസാരം ശല്യമാകുന്നെന്ന് പറയും, പണ്ടൊന്നും കുട്ടികൾ അങ്ങനെ ആയിരുന്നില്ല ; മക്കളെ കുറിച്ച് നടി ഊർവ്വശി പറയുന്നു

chanakya news
-Advertisements-

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഊർവ്വശി. മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും ഒരുപോലെ തിളങ്ങിയ താരത്തിന്റെ യഥാർത്ഥ പേര് കവിത രഞ്ജിനി എന്നായിരുന്നു. നാടക കുടുംബത്തിൽ ജനിച്ച ഊർവ്വശിയുടെ സഹോദരിമാരായ കൽപ്പന,കല രഞ്ജിനി എന്നിവരും മലയാള സിനിമയിൽ സജീവമായിരുന്നു. മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തിന് ശേഷം മറ്റൊരാളെ വിവാഹം ചെയ്ത ഊർവ്വശി ഇപ്പോൾ ഭർത്താവിനും മകനുമൊപ്പം കോയമ്പത്തൂരിലാണ് താമസം.

ഇപ്പോഴിതാ തന്റെ മകനെ കുറിച്ച് ഊർവ്വശി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. കുട്ടികളുള്ള വീട്ടിൽ അടുക്കും ചിട്ടയും ഉണ്ടാകില്ലെന്ന് തന്റെ അമ്മ പറയാറുണ്ട്. അതുപോലെ തന്നെ തന്റെ മകൻ പേപ്പർ വായിച്ച് ചുരുട്ടി കളയും. എന്തെങ്കിലും സാധനം അവിടെ വെച്ചു, ഇവിടെ വെച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴത്തെ ജനറേഷൻ ഏത് നേരവും ഫോണിലാണ്. സംസാരിക്കാൻ ആളില്ലെന്നും ഊർവ്വശി പറയുന്നു.

ചുറ്റും നടക്കുന്നത് എന്താണെന്ന് കുട്ടികൾ മനസിലാക്കണം പ്രത്യേകിച്ച് പെൺകുട്ടികൾ. ഒരിക്കൽ ചെവിയിൽ ബ്ലൂടൂത്ത് ഇയർ ഫോൺ വെച്ച് പെൺകുട്ടി ചിരിച്ച് സംസാരിച്ച് പോകുന്നു. രണ്ട് സൈഡിൽ നിന്നും വാഹനങ്ങൾ വരുന്നതൊന്നും കുട്ടി ശ്രദ്ധിക്കുന്നില്ല. ഞാനും ഭർത്താവും ഇത് കണ്ട് നിൽക്കുകയായിരുന്നു. പെട്ടെന്ന് താൻ കുട്ടിയുടെ അടുത്ത് പോയി നിങ്ങൾ സംസാരിക്കുന്നത് ആരോടാണെന്ന് അറിയില്ല റോഡ് നോക്കി പോകു എന്ന് പറഞ്ഞു. ഊർവ്വശി പറയുന്നു.

തന്റെ മക്കളോട് കത്തിൽ ഇയർ ഫോൺ വെയ്ക്കല്ലേ എന്ന് പറഞ്ഞാലും അമ്മയുടെ സംസാരം ശല്യമാകുന്നെന്ന് പറയും. പണ്ടൊന്നും കുട്ടികൾ ഇങ്ങനെ ആയിരുന്നില്ലെന്നും ഊർവ്വശി പറയുന്നു. മകനെ സാധാരണക്കാരുടെ മക്കളെ പോലെയാണ് താൻ വളർത്തുന്നത്. ഭക്ഷണം കൂട്ടുകാർക്കും പങ്കിട്ട് കഴിക്കണം എന്ന് മക്കളോട് പറയാറുണ്ടെന്നും ഊർവ്വശി പറയുന്നു.

English Summary : actress urvashi about family

-Advertisements-