Saturday, May 4, 2024
-Advertisements-
KERALA NEWSAlappuzha Newsവാട്സപ്പിൽ നിരന്തരം അശ്ലീല ദൃശ്യങ്ങൾ ലഭിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത...

വാട്സപ്പിൽ നിരന്തരം അശ്ലീല ദൃശ്യങ്ങൾ ലഭിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു പോലീസിൽ പരാതി നൽകി

chanakya news
-Advertisements-

ആലപ്പുഴ : വാട്സപ്പിൽ നിരന്തരം അശ്ലീല ദൃശ്യങ്ങൾ ലഭിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു പോലീസിൽ പരാതി നൽകി. വിദേശ ഫോൺ നമ്പറിൽ നിന്നാണ് ഹരിതാ ബാബുവിന്റെ വാട്സാപ്പ് നമ്പറിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചത്.

ഖത്തർ നമ്പറിൽ നിന്നും നിരവധി തവണ വീഡിയോ കോളുകൾ വരുന്നതായും ഹരിത പരാതിയിൽ പറയുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ പ്രതികരണമുണ്ടായില്ലെന്നും വിളിക്കുന്ന ആളുടെ മുഖം വ്യക്തമാകാത്ത രീതിയിൽ മുഖം മറച്ചാണ് വീഡിയോ കോൾ ചെയ്തിരുന്നതെന്നും ഹരിത ബാബു നൽകിയ പരാതിയിൽ പറയുന്നു.

വീഡിയോ കോൾ വന്ന നമ്പറിലേക്ക് സുഹൃത്തുക്കളുടെ ഫോണിൽ നിന്നും തിരിച്ച് വിളിച്ചാണ് അയാളുടെ മുഖം പകർത്തിയതെന്നും ഹരിത ബാബു പരാതിയിൽ വ്യക്തമാക്കി. ലഭിച്ച ദൃശ്യങ്ങൾ വച്ചാണ് ഹരിത പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും ഹരിത പങ്കുവെച്ചു. തന്റെ സ്വകാര്യതയിൽ കടന്ന് കയറി അശ്ലീല ദൃശ്യങ്ങൾ അയച്ച് തൃപ്തിയടയുന്നവരെ തുറന്ന് കാട്ടാനാണ് പോലീസിൽ പരാതി നൽകിയതെന്നും ഹരിത ബാബു പറഞ്ഞു.

English Summary : aritha babu filed police case against obscene video calls from qatar

-Advertisements-