ജയ്പൂർ : നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കോൺഗ്രസിന് കനത്ത തിരിച്ചടി. നാലിൽ മൂന്ന് സംസ്ഥാനത്തും വലിയ വിജയമാണ് ബോജെപി നേടിയത്. എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ് വിജയിക്കുമെന്ന് പ്രവചിച്ചെങ്കിലും ഫലം വന്നപ്പോൾ ബിജെപിയാണ് വിജയം നേടിയത്.
വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തിയപ്പോൾ രാജസ്ഥാനിൽ 115 സീറ്റിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ്സ് 69 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. മധ്യപ്രദേശിൽ ബിജെപി 161 സീറ്റിലും കോൺഗ്രസ്സ് 67 സീറ്റിലും ലീഡ് ചെയ്യുന്നു. ഛത്തീസ് ഗഢിൽ ബിജെപി 54 സീറ്റിലും കോൺഗ്രസ്സ് 33 സീറ്റിലും ലീഡ് ചെയ്യുന്നു. തെലങ്കാനയിൽ കോൺഗ്രസ്സ് 64 സീറ്റിലും ബിആർഎസ് 40 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. തെലുങ്കാനയിലെ വിജയം മാത്രമാണ് കോൺഗ്രസിന് ഏക ആശ്വാസം.
2024 ൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനൽ ആണെന്നാണ് ഈ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസ്സിന് അനുകൂലമായിരുന്നെങ്കിലും. അതിനെയൊക്കെ അട്ടിമറിച്ചാണ് ബിജെപിയുടെ വിജയം. ബിജെപി ലീഡ് ചെയ്യുന്ന മൂന്ന് സംസ്ഥാനങ്ങളിലും മോദിയെ ഉയർത്തിക്കാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. തെലങ്കാനയിൽ പത്ത് സീറ്റിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്.
English Summary : Assembly election result 2023