Friday, May 3, 2024
-Advertisements-
INTERNATIONAL NEWSഗർഭിണികളക്കമുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു നിയമ പോരാട്ടം നടത്തിയ ആതിരയുടെ ഭർത്താവ് ഹൃദയാഗാതം മൂലം മരിച്ചു

ഗർഭിണികളക്കമുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു നിയമ പോരാട്ടം നടത്തിയ ആതിരയുടെ ഭർത്താവ് ഹൃദയാഗാതം മൂലം മരിച്ചു

chanakya news
-Advertisements-

കൊറോണ വൈറസ് വ്യാപ്‌തി കൂടിയതിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വിമാന സർവീസുകൾ നിർത്തി വെയ്ക്കുകയും ചെയ്തതിനെ തുടർന്ന് പ്രവാസികൾക്ക് നാട്ടിലേക്ക് വരാനുള്ള സാഹചര്യം ഇല്ലാതായിരുന്നു. എന്നാൽ ലോക്ക് ഡൗൺ സമയത്ത് വിദേശത്തുള്ള ഗർഭിണികൾ അടക്കമുള്ളവർക്ക് നാട്ടിലേക്ക് വരുന്നതിനായി വിമാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിയമ പോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി എസ് ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ (28) ദുബായിൽ വെച്ച് ഹൃദയാഗാതം മൂലം മരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ തേടിയിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. യു എ ഇയിൽ സജീവ സാമൂഹ്യ പ്രവർത്തകനായ നിധിൻ ഒരു സ്വകാര്യ കമ്പനിയ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹം യു എ ഇയിൽ കോവിഡ് പ്രവർത്തനങ്ങളിലും രക്തദാന ക്യാമ്പുകളിലും പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് ജീവൻ കവർന്നെടുത്തത്.

ഗർഭിണികൾ അടക്കമുള്ളവർക്ക് നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ നിയമ പോരാട്ടം സുപ്രീംകോടതിയിൽ എത്തിയതോടെ വലിയ രീതിയിലുള്ള ചർച്ചാ വിധയമായിരുന്നു. ആറു വർഷമായി നിധിൻ ദുബായിലായിരുന്നു. ഭാര്യയെ വന്ദേഭാരത് മിഷന്റെ ആദ്യ വിമാനത്തിൽ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു. ജൂൺ അവസാനത്തോടെ ഭാര്യയുടെ പ്രസവം നടക്കാനിരിക്കെയാണ് നിധിന്റെ വിയോഗം. മൃതദേഹം ദുബൈ പോലീസ് ഹെഡ് കോട്ടേഴ്സിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

-Advertisements-