Saturday, May 18, 2024
-Advertisements-
KERALA NEWSഎട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ ബൈക്കിലെത്തിയ സംഘം തട്ടികൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ ബൈക്കിലെത്തിയ സംഘം തട്ടികൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി

chanakya news
-Advertisements-

തിരുവനന്തപുരം : കാരക്കോണത്ത് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി. കാരക്കോണം പിപിഎം എച്എസിലെ വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ സംഘം തട്ടികൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. ബൈക്കിലെത്തിയ യുവാക്കൾ വിദ്യാർത്ഥിയെ വലിച്ച് ബൈക്കിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു.

ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുവഴിയാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. കുട്ടി ബഹളം വെച്ചതോടെ ആളുകൾ ഓടികൂടുകയും യുവാക്കൾ ബൈക്കുമായി കടന്ന് കളയുകയുമായിരുന്നു. ഹെൽമെറ്റ് ധരിച്ച രണ്ടുപേരാണ് തട്ടികൊണ്ട് പോകാനുള്ള ശ്രമം നടത്തിയത്. വീട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞാണ് യുവാക്കൾ കുട്ടിയുടെ കൈയിൽ ബലമായി പിടിച്ച് വലിച്ചത്.

ബൈക്കിന്റെ പിൻസീറ്റിലിരുന്ന യുവാവാണ് കുട്ടിയുടെ കൈയിൽ ബലമായി പിടിച്ച് ബൈക്കിൽ കയറ്റാൻ ശ്രമിച്ചത്. ഭയന്ന് നിലവിളിക്കുന്ന കുട്ടിയെ കണ്ട് മറ്റ് വാഹനങ്ങൾ നിർത്തിയതോടെ യുവാക്കൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

English Summary : attempt to kidnap school boy thiruvananthapuram

-Advertisements-