Saturday, April 27, 2024
-Advertisements-
KERALA NEWSതിരുവനന്തപുരത്ത് കായിക താരമായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ; പോലീസ് അന്വേഷണം...

തിരുവനന്തപുരത്ത് കായിക താരമായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ; പോലീസ് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

തിരുവനന്തപുരം : വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചെമ്മരുതി സ്വദേശികളായ അനിൽ-പ്രിൻസി ദമ്പതികളുടെ മകൾ അഖില (15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പനയറ എസ്എൻഎച്എസ്എസിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അഖില കായിക താരം കൂടിയാണ്. കഴിഞ്ഞ ദിവസം രാത്രി അവശ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : a 10th class student who was a school athlete was found dead

-Advertisements-