Saturday, April 27, 2024
-Advertisements-
KERALA NEWSകോഴിക്കോട് മേപ്പയൂരിൽ യുവതി തീ കൊളുത്തി മരിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് മേപ്പയൂരിൽ യുവതി തീ കൊളുത്തി മരിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

കോഴിക്കോട് : മേപ്പയൂരിൽ കുടുംബ വഴക്കിനെ തുടർന്ന് യുവതി തീ കൊളുത്തി മരിച്ചു. കീഴ്‌പ്പയ്യൂർ സ്വദേശി സത്യന്റെ മകൾ അഞ്ജന (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടുംബ വഴക്കാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. അഞ്ജനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രി നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : woman died after setting herself on fire

-Advertisements-