Friday, May 17, 2024
-Advertisements-
KERALA NEWSരാത്രി കടയടച്ച് മടങ്ങുന്നതിനിടെ അച്ഛാ എന്ന് വിളിച്ച് അടുത്ത് ചെന്നു ; വ്യാപാരിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച...

രാത്രി കടയടച്ച് മടങ്ങുന്നതിനിടെ അച്ഛാ എന്ന് വിളിച്ച് അടുത്ത് ചെന്നു ; വ്യാപാരിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച യുവതി പിടിയിൽ, കൂടെയുണ്ടായിരുന്ന ആൺ സുഹൃത്ത് മുങ്ങി

chanakya news
-Advertisements-

പത്തനംതിട്ട : ബൈക്കിലെത്തി വ്യാപാരിയുടെ മാല പൊട്ടിച്ച സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരം സ്വദേശി സരിത (27) ആണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന സരിതയുടെ ആൺ സുഹൃത്ത് അൻവർഷ ഓടി രക്ഷപെട്ടു.

വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി എട്ടരയോടെ കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തങ്കപ്പന്റെ അടുത്ത് ബൈക്ക് നിർത്തി ഇതിനിടയിൽ സരിത അച്ഛാ എന്ന് വിളിച്ച് അടുത്ത് ചെന്ന് മാലപൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

തങ്കപ്പൻ മാലയിൽ ബലമായി പിടിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതോടെ നാട്ടുകാർ ഓടികൂടി സരിതയെ തടഞ്ഞ് വെച്ചു. നാട്ടുകാർ ഓടികൂടുന്നത് കണ്ട സരിതയുടെ ആൺ സുഹൃത്ത് അൻവർഷാ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

English Summary : attempting to break the necklace on a bike one arrested

-Advertisements-