Saturday, April 27, 2024
-Advertisements-
NATIONAL NEWSസുജാതൻ ധരിച്ചിരുന്ന ഷർട്ടിലാണ് കെ ട്ടിതൂ ക്കിയത് ; ഡൽഹിയിൽ പത്തനംതിട്ട സ്വദേശിയെ കൊ ന്ന്...

സുജാതൻ ധരിച്ചിരുന്ന ഷർട്ടിലാണ് കെ ട്ടിതൂ ക്കിയത് ; ഡൽഹിയിൽ പത്തനംതിട്ട സ്വദേശിയെ കൊ ന്ന് മരത്തിൽ കെ ട്ടിതൂ ക്കിയ നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ന്യുഡൽഹി : മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ട തിരുവല്ല സ്വദേശി പിപി സുജാതൻ (60) ആണ് കൊല്ലപ്പെട്ടത്. ഡൽഹി ദ്വാരകയിലാണ് സുജാതൻ താമസിചിരുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ബിസിനസ് ആവശ്യത്തിനായി ജയ്പൂരിലേക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയ സുജാതനെ വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രഭാത സവാരിക്കിറങ്ങിയവരാണ് സമീപത്തെ പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ സുജാതന്റെ മൃതദേഹം കണ്ടെത്തിയത്. മൊബൈൽ ഫോണും പേഴ്‌സും നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിൽ മുറിവേറ്റ പാടുകളും കണ്ടെത്തി. സുജാതൻ ധരിച്ചിരുന്ന ഷർട്ട് അഴിച്ച് കഴുത്തിൽ കുരുക്കിയ ശേഷം കെട്ടിതൂക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : thiruvalla native found dead in delhi

-Advertisements-