ബാല അഭിനയിച്ചത് പ്രതിഫലം വേണ്ടെന്ന് പറഞ്ഞ്, എന്നാലും രണ്ട് ലക്ഷം രൂപ നൽകി ; അണിയറ പ്രവർത്തകർ പറയുന്നു

ഉണ്ണി മുകുന്ദൻ പറ്റിച്ചെന്ന ബാലയുടെ ആരോപണത്തിന് മറുപടിയുമായി ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്ത്. ഉണ്ണി മുകുന്ദൻ ആവിശ്യപെട്ടിട്ടാണ് നടൻ ബാലയെ ചിത്രത്തിൽ അഭിനയിപ്പിച്ചത്. ഉണ്ണിമുകുന്ദൻ സഹോദരനെ പോലെയാണെന്നും ഇതിന് പ്രതിഫലം വേണ്ടെന്നും ബാല പറഞ്ഞു. എന്നാലും ബാലയ്ക്ക് രണ്ട്‍ ലക്ഷം രൂപ നൽകിയെന്നും ചിത്രത്തിന്റെ ലൈൻ പ്രൊഡ്യുയൂസറായ വിനോദ് മംഗലത്ത് പറഞ്ഞു.

ചിത്രീകരണം പൂർത്തിയാക്കിയ ശേഷം പണം നല്കിയപ്പോഴും വേണ്ടന്നാണ് ബാല പറഞ്ഞത് പിന്നീട് ബാലയ്ക്ക് പണം അയച്ച് കൊടുക്കുകയായിരുന്നു. ഇപ്പോൾ എന്തിനാണ് ബാല ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും വിനോദ് മംഗലത്ത് പറഞ്ഞു.

  വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കണമെന്ന് ലത്തീൻ അതിരൂപത ; പള്ളികളിൽ സർക്കുലർ

പ്രതിഫലം നൽകാതെ ഉണ്ണിമുകുന്ദൻ പറ്റിച്ചു എന്നാണ് ബാല ആരോപിച്ചത്. ടെക്‌നീഷ്യന്മാർക്ക് ആർക്കും പണം നൽകിയിട്ടില്ലെന്നും ബാല പറഞ്ഞു. അതേസമയം സിനിമയിൽ അഭിനയിച്ച സ്ത്രീകൾക്ക് പണം നൽകിയെന്നും അതിന് പിന്നിൽ വേറെ കളികൾ ഉണ്ടെന്നും ബാല ആരോപിച്ചിരുന്നു.

Latest news
POPPULAR NEWS