Saturday, May 18, 2024
-Advertisements-
KERALA NEWSവിദേശത്ത് നിന്നും നാട്ടിലെത്തിയ യുവാവിനെ തട്ടികൊണ്ട് പോയി മർദിച്ച് പൂർണ്ണനഗ്നനാക്കി വീടിന് മുന്നിൽ ഉപേക്ഷിച്ചതായി പരാതി

വിദേശത്ത് നിന്നും നാട്ടിലെത്തിയ യുവാവിനെ തട്ടികൊണ്ട് പോയി മർദിച്ച് പൂർണ്ണനഗ്നനാക്കി വീടിന് മുന്നിൽ ഉപേക്ഷിച്ചതായി പരാതി

chanakya news
-Advertisements-

മലപ്പുറം : വിദേശത്ത് നിന്നും നാട്ടിലെത്തിയ യുവാവിനെ തട്ടികൊണ്ട് പോയി മർദിച്ച് പൂർണ്ണനഗ്നനാക്കി വീടിന് മുന്നിൽ ഉപേക്ഷിച്ചതായി പരാതി. കോലളമ്പ് സ്വദേശി ഫർഹൽ അസീസ് (23) നാണ് മർദ്ദനമേറ്റത്. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ ഫർഹൽ അസീസിനെ സുഹൃത്തുക്കൾ ബൈക്കിൽ കയറ്റികൊണ്ട് പോയി ലഹരിമരുന്ന് നൽകി മർദ്ദനത്തിന് ഇരയാക്കിയതായാണ് പരാതിയിൽ പറയുന്നത്.

ഡിസംബർ 24 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളായ രണ്ടു യുവാക്കൾ ഫർഹൽ അസീസിനെ ബൈക്കിൽ കയറ്റി കൊണ്ട് പോകുകയും മയക്ക് മരുന്ന് നൽകി മർദിക്കുകയുമായിരുന്നു. നേരം പുലരുവോളം മർദിച്ചതിന് ശേഷം പൂർണ ഫർഹൽ അസീസിനെ പൂർണ നഗ്നനാക്കി വീടിന് മുന്നിൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റിയതെന്നാണ് യുവാവ് ആദ്യം വീട്ടുകാരോട് പറഞ്ഞത്. തുടർന്ന് മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടതോടെ വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് മർദനമേറ്റ കാര്യം യുവാവ് വെളിപ്പെടുത്തിയത്.

English Summary : Complaint that a young man who had come from abroad was beaten up and left in front of his house completely naked

-Advertisements-