Thursday, May 2, 2024
-Advertisements-
KERALA NEWSമദ്രസയിൽ പോയി തിരിച്ചെത്തിയ മകൾ കണ്ടത് മരിച്ച് കിടക്കുന്ന അമ്മയെ ; മലപ്പുറത്ത് അധ്യാപികയെ വീട്ടിലെ...

മദ്രസയിൽ പോയി തിരിച്ചെത്തിയ മകൾ കണ്ടത് മരിച്ച് കിടക്കുന്ന അമ്മയെ ; മലപ്പുറത്ത് അധ്യാപികയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

മലപ്പുറം : കൊണ്ടോട്ടിയിൽ അധ്യാപികയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ഗവണ്മെന്റ് എൽപി സ്കൂൾ അധ്യാപിക ആബിദ (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെ കൊളത്തൂർ നീറ്റാണിമണലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ആബിദയുടെ ഭർത്താവ് വീട്ടിൽ നിന്നും പുറത്ത് പോയ സമയത്താണ് സംഭവം നടന്നത്. രാവിലെ മദ്രസയിൽ പോയ മകൾ തിരിച്ചെത്തിയപ്പോഴാണ് ആബിദയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

സംഭവത്തിൽ കൊണ്ടോട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : teacher found dead inside house in kondotty

-Advertisements-