Saturday, May 18, 2024
-Advertisements-
KERALA NEWSടിപ്പർ ലോറിയുടെ പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം, ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് യുവാക്കളുടെ നില...

ടിപ്പർ ലോറിയുടെ പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം, ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് യുവാക്കളുടെ നില ഗുരുതരം

chanakya news
-Advertisements-

തിരുവനന്തപുരം : ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കല്ലിയൂർ സ്വദേശി അർജുൻ (21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി തിരുവല്ലം-പാച്ചൂർ റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അർജുന്റെ ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. അർജുനൊപ്പമുണ്ടായിരുന്ന കാക്കാമൂല സ്വദേശി ശ്രീദേവ് (21), വെണ്ണിയൂർ സ്വദേശി അമൽ (21) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇരുവരും വണ്ടിത്തടം എസിഇ കോളേജിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ്.

English Summary : bike accident young death tvm

-Advertisements-